വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:44.
കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ പകരാം ഞാനെന്‍ ജീവിതമധുരം നിഴലായു് കൂടെ പോരാം ഞാന്‍ ഞാന്‍ തേടിയ ചന്ദ്രോദയം ഈ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനം ഈ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂ നീ പൊഴി മൂടിയ വിലയേറിയ മുത്തു നീ പകരമായു് നല്കുവാന് ചുടുമിഴിനീര്‍ - പ്പൂവും തേങ്ങും രാവും മാത്രം കനവുകള്‍ നുരയും തിരകളില്‍ നീ വരൂ ഉം... കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കനല് മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു് നീ വിധിയേകിയ കനിവേകിയ പൊരുളു നീ പകരമായു് നല്കുവാന് ഒരു തീരാ - മോഹം പേറും നെഞ്ചം മാത്രം എന്നും കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം... (കടലറിയില്ല) കടലറിയില്ല കരയറിയില്ല |