അരുണ കിരണ (ഗുരു )
This page was generated on April 20, 2024, 4:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,രാധിക തിലക് ,കോറസ്‌
രാഗംകീരവാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:48.

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു
ശാപഗോപുരങ്ങള്‍ ചായും ദേവവീഥി നീളുന്നു
പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു

ബ്രഹ്മനാദ നാദം നാദം...
ബ്രഹ്മരൂപ രൂപം രൂപം...
നാമൊന്നായ് തേടുകയായ്...
ഓ നാമൊന്നായ് പാടുകയായ്...
നാം നാമായ് തേടുകയായ്...
ഓ നാം നാമായ് പാടുകയായ്...

(അരുണ)

ജനിമൃതികളിലൊരു വരമൊഴിയായ്
വിജയശംഖമുണരുകയായ്
ഗുരുകൃപയുടെ തിരുമുകിലഴകായ്
വരദമാരി ചൊരിയുകയായ്
ശുദ്ധിനേടുമോരോ കണ്ണില്‍ സത്യദര്‍ശനം ധന്യം
മുക്തിനേടുമോരോ ജന്മം ശക്തിപൂജിതം ബ്രഹ്മം
കുപിതരൗദ്രമേഘം മായുന്നു...
അഭയമുദ്ര പൂവായ്‌ത്തീരുന്നു...
പൂര്‍‌വ്വപുണ്യഗാനം നല്‍കും...
ബ്രഹ്മലോകവാതില്‍ തുറക്കും...

(അരുണ)

കരുണയിലൊരു കടലേഴുകടലായ്
കലിയൊഴിഞ്ഞു തെളിയുകയായ്
പൊരുളിനുമൊരു പൊരുള്‍ പലതിരിയായ്
അരുള്‍ ചൊരിഞ്ഞു പുലരുകയായ്
അന്ധകാരമോഹം മായും ബന്ധമോചനം പുണ്യം
ചിത്പ്രകാശദീപം തേടും സത്യലോകമേ ലോകം
ഉദയജന്മരാഗം കേള്‍ക്കുന്നു! ഹൃദയപദ്മഗന്ധം വീശുന്നു!
സത്യസാന്ദ്രരാഗംപോലെ ജീവഗാനമന്ത്രം ചൊല്ലും

(അരുണ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts