വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ശ്യാം |
ഗാനരചന | പി എൻ വിജയകുമാർ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,Khushbu |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:51.
മൗനമേ...മൗനമേ.. മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്ര തൻ (2) ഭാവങ്ങൾ തേടി ഞാൻ അലയുന്നിതെത്ര നാൾ മൗനവ്രതശുദ്ധി എന്നിളകാത്ത മനസ്സിലോ സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ (മൗനമേ..) തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ് യോഗ നിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും ഇടിനാദമുറങ്ങുന്ന കാർമേഘജാലവും പൊട്ടിത്തെറിക്കാത്തോരഗ്നിശൈലങ്ങളും മൗനത്തിന്നതിസാന്ദ്രശാന്തഭാവങ്ങളായ് (മൗനമേ..) പൂവിതൾ ചോന്നതും മഞ്ഞുരുകി മാഞ്ഞു മൂകമായ് നിന്റെ വാചാലമാം മൗനമായ് മൗനസംഗീതങ്ങൾ തീർക്കുന്നതൂഴി മൗനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടറിയാത്ത താളമുണ്ടനവദ്യലഹരിയുണ്ട് അതിലുള്ളിലലിയുന്ന മൗനസംഗീതമുണ്ട് അത് തേടിയലയുന മനസ്സിനസ്വസ്ഥമായ് ശാന്തത (മൗനമേ..) |