വരവേല്‍ക്കയായ്‌ (തുമ്പോളി കടപ്പുറം )
This page was generated on March 29, 2024, 10:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,വിജയരാഘവൻ ,പ്രിയാ രാമൻ ,സ്മിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:01.


വരവേൽക്കയായ് ഏകാന്തവീഥി
പഥികാ വരൂ വരൂ
പകലും മറഞ്ഞു (വരവേൽക്കയായ്..)

ഏകാന്തയാനം തരളപദം
മൂവന്തിപ്പൊൻ താരം
ഇനിയൊരു സാക്ഷി
കടലല പാടും കദനകുതൂഹലം (2)
അനുപദമാഹാ പിറകേ വരുന്നൂ
പകലും മറഞ്ഞു (വരവേൽക്കയായ്..)

സ്നേഹാർദ്രമൂകം വിട പറയാൻ
നിൻ പിന്നിൽ നീളും നിറമിഴിയേതോ
പുലരൊളി വീണ്ടും തുയിലുണരില്ലേ
കുയിലുകൾ പാടീ തുയിലുണരില്ലേ
തളിർ ചൂടില്ലേ തരുനിര വീണ്ടും
പകലും മറഞ്ഞൂ (വരവേൽക്കയായ്..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts