പാര്‍വണേന്ദു ചൂടി നിന്നു (മാണിക്യച്ചെമ്പഴുക്ക )
This page was generated on April 28, 2024, 11:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരാജാമണി
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംഹിന്ദോളം
അഭിനേതാക്കള്‍മുകേഷ് ,മാതു
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:12:27.
 
വാരണവരദകധാരിണി മൗലി
വാരിജദളനേത്രകല്യാണദാത്രി
മാധവസോദരി മധുരസുഭാഷിണി
വിധുമുഖിസുന്ദരി ഭുവനേശ്വരി നമഃ
(മാധവ )

പാര്‍വ്വണേന്ദു ചൂടി നിന്നു മേലെ വാനിടം
തിരിയായിരങ്ങള്‍ നീട്ടി മെല്ലെ താരകങ്ങളില്‍
കദളിവാഴത്തോപ്പില്‍ നിന്‍ അരികില്‍ വാകച്ചോട്ടില്‍ ഞാന്‍
ഇവളെയൊന്നു കാണുവാന്‍ ഇരവില്‍ കാത്തു നിന്നു ഞാന്‍
അ...
(പാര്‍വ്വണേന്ദു )

എന്തിനു നല്‍കൂട്ടില്‍ നിന്നു വന്നതെന്തിനായി
ആരും പൂജയ്ക്കെടുക്കാത്ത രാവില്‍ വിരിയുന്ന കാട്ടു പൂവു ഞാന്‍
(എന്തിനു )
നാളേറെ ഞാന്‍ കണ്ട സ്വപ്നമെല്ലാം നീയായിരുന്നവല്ലോ
ആദ്യമായി അന്നു ഞാന്‍ കണ്ട നാണം നീ മറന്നുവോ
ആത്മാവില്‍ ഈ മുഖം അന്നേ പതിഞ്ഞുപോയു്
അ...
(പാര്‍വ്വണേന്ദു )

പമ്പയാറ്റിന്‍ തീരമേ ഞാന്‍ വീടു തീര്‍ക്കണം
നിന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കായി കൊണ്ടു വെയ്ക്കം ഞാന്‍
(പമ്പയാറ്റിന്‍ )
ആരോരും കാണാതെ ഈറനാകും സങ്കേതവും
കൊണ്ടു ഞാന്‍ ആറ്റിന്റെ സുന്ദരനായി തീര്‍ന്നുവെങ്കിലും
പാടുന്നു താരാട്ടും പാട്ടായി തീരണു്
മഗ മഗസനി ഗസ ഗസനിധ സനി സനിധമ പമ ഗമധനി
(പാര്‍വ്വണേന്ദു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts