വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:10.
ഏതോ വേനൽക്കിനാവിൻ തങ്കത്താഴികപ്പൂങ്കുടം വാടി കാണാക്കണ്ണുനീർ ചെപ്പിൽ നീറും നൊമ്പരം സാന്ത്വനമായ് പാടാതെ ചുണ്ടിൽ കനക്കും കേൾക്കാ താരാട്ടോ ജന്മം ചോരാതെ നെഞ്ചിൽ തിളക്കും തീരാ പാൽമുത്തോ ജന്മം (ഏതോ...) ഓർമ്മ തൻ ചില്ലയിലേതോ രണ്ടു കുഞ്ഞിളം പ്രാവുകളിന്നും തൂവൽ കുടഞ്ഞുണർന്നു നേർത്ത കൊഞ്ചലുമായ് കുറുകുന്നു മൂളി പറന്നൊരു പാട്ടിൻ ഈണം മൂകമായ് കേട്ടുറങ്ങുന്നു (ഏതോ...) രാവിന്റെ പാഴിരുൾ കൂടിൻ ചാരുംഉമ്മറ വാതിക്കലെന്നും ഏകയായി കാത്തിരിക്കുന്നു കുഞ്ഞു പൂമിഴി പീലിയുമായ് എന്നിനി എന്നിനി പൂക്കും എന്റെ ജീവന്റെ പൊൻ കുരുന്നുള്ളിൽ (ഏതോ...) |